Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Police

രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ അ​പാ​ക​ത​ക​ൾ ആ​രോ​പി​ച്ച് സി​ജെ​പി ന​ട​ത്തു​ന്ന തി​രം​ഗ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തേ​ക്കു​മെ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ. ത​ന്നെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ പ​താ​ക വീ​ശു​ന്ന​വ​രെ ത​ട​യു​ന്ന ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഭി​ജീ​ത് ദീ​പ്കെ ഉ​ന്ന​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റാ​ലി​യി​ൽ ത്രി​വ​ർ​ണ പ​താ​ക വീ​ശി​യാ​ൽ ആ ​റാ​ലി റ​ദ്ദാ​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​വ​രെ​യും കൈ​വ​ശം വ​യ്ക്കു​ന്ന​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത ദീ​പ്കെ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

നേ​ര​ത്തെ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​വ​രെ​യാ​ണ് ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കു​ന്ന​ത്. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റെ മാ​റ്റു​ക മാ​ത്ര​മാ​ണെ​ന്നും ഭ​ര​ണ​മാ​റ്റ​മ​ല്ല ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​ഭി​ജീ​ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി. 

National

സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാക്ക​രു​ത്; ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി സു​പ്രീം​കോ​ട​തി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്‍റെ പേ​രി​ൽ പൗ​ര​സ്വാ​ത​ന്ത്ര്യം ത​ട​യ​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. മെ​ട്രോ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്നും സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാ​ക്കാ​ൻ പൊ​ലി​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ മേ​ന​ക ഗു​രു​സ്വാ​മി ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ട​ച്ചു​പൂ​ട്ടി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന 47 മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കാ​ൻ ജ​സ്റ്റീ​സ് ജോ​യ്‌​മ​ല്യ ബാ​ഗ്ചി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. 10ന് ​മെ​ട്രോ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും 271 ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജീ​വ​നും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കോ​ട​തി​ക്കു​ള്ള ക​രു​ത​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഭി​ഭാ​ഷ​ക​ർ, സാ​ധാ​ര​ണ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഒ​രു​പോ​ലെ​യാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും വാ​ദ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. നി​യ​മ​വ്യ​വ​സ്ഥ ത​ക​രാ​റി​ലാ​കു​ന്ന​തു​വ​രെ മെ​ട്രോ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. ആ​ളു​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​വും അ​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ങ്ങ​ളി​ൽ കേ​ന്ദ്ര ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യോ​ട് സു​പ്രീം​കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. ഒ​പ്പം ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ച്ച ഡ​ൽ​ഹി പൊ​ലി​സും മെ​ട്രോ അ​ട​ച്ച ഡി​എം​ആ​ർ​സി​യോ​ടും കോ‌ട​തി റി​പ്പോ​ർ​ട്ട് തേ​ടി.

National

ഞാ​ൻ ഇ​ന്ത്യ​ൻ പൗ​ര​നാ​ണ്; പാ​സ്പോ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി ധ്രു​വ് റാ​ഠി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പൊ​ലി​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും യൂ​ട്യൂ​ബ​റു​മാ​യ ധ്രു​വ് റാ​ഠി. ക​ഴി​ഞ്ഞ ദി​വ​സം ധ്രു​വ് റാ​ഠി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ണി​ഫോ​മി​ല്ലാ​തെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന‌‌ ത​ന്നെ പി​ടി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ഇ​രു​പ​തോ​ളം പേ​ർ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി അ​മ്മ​യെ ത​ള്ളി​മാ​റ്റി. കു​റ്റ​വാ​ളി​യെ കൊ​ണ്ടു​പോ​കു​ന്ന​തു​പോ​ലെ​യാ​ണ് ത​ന്നോ​ട് പെ​രു​മാ​റി​യ​ത്. ത​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ധ്രു​വ് റാ​ഠി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ ആ​രോ​പി​ച്ചു. താ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പാ​സ്‌​പോ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി ധ്രു​വ് റാ​ഠി മ​റു​പ​ടി ന​ൽ​കി.

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ത​ന്നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​തെ​ന്നും പ്ര​തി​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സം​ഘം പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​തൊ​രു അ​റ​സ്റ്റോ ത​ട​ങ്ക​ലോ ആ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ധ്രു​വ് റാ​ഠി വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​യി ക​ണ്ട് താ​ൻ സ​ഹ​ക​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ടി​ന് പു​റ​ത്ത് അ​മ്പ​തി​ല​ധി​കം ഗു​ണ്ട​ക​ൾ ത​മ്പ​ടി​ച്ചി​രു​ന്ന​താ​യി പി​ന്നീ​ട് അ​റി​ഞ്ഞെ​ന്നും ധ്രു​വ് റാ​ഠി ആ​രോ​പി​ച്ചു. സി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ൽ​നി​ന്ന് ധ്രു​വ് റാ​ഠി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ന​ട​പ​ടി​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു.

 

National

പാ​റ്റ​ക​ൾ പു​റ​ത്തേ​ക്ക്; സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഭി​ജീ​ത്ത് ദി​പ്കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റ​ങ്ക എ​ന്നി​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. പ്ര​ത്യേ​ക എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സി​ജെ​പി നി​യ​മ​വി​ഭാ​ഗം മേ​ധാ​വി അ​ഡ്വ. ര​ത്ന സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ൽ​ഹി ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് സി​ജെ​പി നേ​താ​ക്ക​ളെ എ​ക്‌​സി​ക്യു​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച‌ രാ​വി​ലെ​യാ​ണ് അ​ഭി​ജീ​ത്ത് ദി​പ്കെ​യേ​യും സൗ​ര​വ് ദാ​സി​നേ​യും അ​ശു​തോ​ഷ് റ​ങ്ക​യേ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ ഇ​വ​രെ വി​മാ​ന​ത്തി​ൽ ക​യ​റി​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് പു​റ​മെ യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യെ​യും ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

ജ​ന്ത​ർ മ​ന്ത​റി​ൽ സി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പാ​ണ് ഇ​വ​രെ​യെ​ല്ലാം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തേ​സ​മ​യം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഡ​ൽ​ഹി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ളെ ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്നും ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​തെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

National

കൂ​ലി​പ്പ​ട്ടാ​ള​ത്തെ പോ​ലെ​യാ​ണ് പൊ​ലി​സി​ന്‍റെ പെ​രു​മാ​റ്റം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള പൊ​ലി​സ് നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ് എം​പി. ഡ​ൽ​ഹി​യി​ൽ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും അ​തി​ക്രൂ​ര​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ന്യൂ​ഡ​ൽ​ഹി മേ​ഖ​ല​യി​ൽ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന് മു​തി​രാ​ത്ത​ത്.

മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന ബി​ജെ​പി ആ​രോ​പ​ണ​ത്തെ​യും അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നെ മു​ത്തം കൊ​ടു​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​രാ​ണോ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടാ​സ് പ​രി​ഹ​സി​ച്ചു.

വി​മാ​ന​ത്തി​ൽ ക​യ​റി അ​ഭി​ജി​ത്തി​നെ​യും സം​ഘ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് സു​ര​ക്ഷാ പ്ര​ശ്ന​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. അ​വ​ർ വി​മാ​ന റാ​ഞ്ചി​ക​ള​ല്ല. പി​ന്നെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ബ്രി​ട്ടാ​സ് ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്ച ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

National

സി​ജെ​പി പ്ര​തി​ഷേ​ധം: അ​ഭി​ജി​ത്ത് ദീ​പ്കേ​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കേ​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ സി​ജെ​പി സ​മ​ര​ത്തി​നെ​ത്തി​യ ദീ​പ്കേ​യെ വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദീ​പ്കെ​യെ ക​സ്റ്റി​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ്, ആ​ഷു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ​യും വി​മാ​ന​ത്തി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങാ​ൻ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്ന് ദീ​പ്കേ പ്ര​തി​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പാ​യി സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ഖ​മാ​യ ധ്രു​വ് റാ​ഠി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഗു​ഡ്ഗാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

50 ഓ​ളം പൊ​ലീ​സു​കാ​ർ വെ​ള്ളി​യാ​ഴ്ച ത​ന്നെ ധ്രു​വ് റാ​ഠി​യു​ടെ വ​സ​തി വ​ള​ഞ്ഞി​രു​ന്നു. രാ​വി​ലെ വീ​ട്ടി​യി​ൽ ക​യ​റി റാ​ഠി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​കാ​ധി​പ​തി യു​വാ​ക്ക​ളെ ക​ണ്ട് ഭ​യ​ന്ന് ക​ഴി​ഞ്ഞു​വെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം.​ധ്രു​വ് റാ​ഠി​യ്ക്ക് പു​റ​മെ സി​പി​എം നേ​താ​ക്ക​ളാ​യ എം.​എ. ബേ​ബി, എം.​വി. ഗോ​വി​ന്ദ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ സി​ജെ​പി അ​പ​ല​പി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്, ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തീ​വ്ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ.

റാ​ഠി​യെ​യും, നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​റ്റ് പൗ​ര​ന്മാ​രെ​യും വി​ദ്യാ​ർ​ഥി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ട​ന​ടി, യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് സി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

National

കേ​ര​ള ഹൗ​സി​ൽ മോ​ഷ​ണം; അ​ഡീ​ഷ​ണ​ൽ ലോ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൗ​സി​ലെ നി​യ​മ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് രേ​ഖ​ക​ൾ മോ​ഷ​ണം​പോ​യെ​ന്ന പ​രാ​തി​യി​ൽ ഡ​ൽ​ഹി പെ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​യ​മ​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഷ​ണ്മു​വ​തി​യാ​ണ് തി​ല​ക് മാ​ർ​ഗ് പെ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ഡീ​ഷ​ണ​ൽ ലോ ​സെ​ക്ര​ട്ട​റി ടി.​എ​സ്. ഗ്രാ​ൻ​സി രേ​ഖ​ക​ൾ മോ​ഷ്ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

നി​യ​മ​വി​ഭാ​ഗ​ത്തി​ലെ അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​ർ കാ​ണാ​താ​യ​താ​ണ് പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. കേ​ര​ള ഹൗ​സി​ലെ നി​യ​മ​വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഗ്രാ​ൻ​സി​യെ ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഗ്രാ​ൻ​സി പ​ല​ത​വ​ണ അ​നു​മ​തി​യി​ല്ലാ​തെ നി​യ​മ​വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്നും പ​രാ​തി​യിൽ പറയുന്നു. ഇ​തി​നി​ടെ​യാ​ണ് അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​ർ കാ​ണാ​താ​യ​തെ​ന്നാ​ണ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ആ​രോ​പ​ണം. ര​ജി​സ്റ്റ​ർ ഗ്രാ​ൻ​സി എ​ടു​ത്തു​കൊ​ണ്ടു​പോ​യി​രി​ക്കാ​മെ​‌ന്ന് സം​ശ​യി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​യ​മ​വി​ഭാ​ഗ​ത്തി​ലെ ചി​ല ഫ​യ​ലു​ക​ളും സ​ത്യ​വാം​ഗ്മൂ​ല​ങ്ങ​ളും കൈ​മാ​റ​ണ​മെ​ന്ന് ഗ്രാ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​വ കൈ​മാ​റി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​ര​ള ഹൗ​സ് റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് രേ​ഖ​ക​ൾ കൈ​മാ​റാ​തി​രു​ന്ന​തെ​ന്നും ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

National

പോ​ലീ​സി​നെ വെ​ട്ടി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു; കു​പ്ര​സി​ദ്ധ ഗു​ണ്ടാ​സം​ഘാം​ഗം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ രോ​ഹി​ത് ചൗ​ധ​രി​യു​ടെ സം​ഘാം​ഗ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ത​പു​ക​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ, ക​വ​ർ​ച്ച, മോ​ഷ​ണം, ആ​യു​ധ നി​യ​മ​പ്ര​കാ​രം തു​ട​ങ്ങി 18 കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​തി​ൽ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണെ​ന്നും ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ് ആ​സാ​ദെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്കാ​യി ഡ​ൽ​ഹി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് ചാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

2017 ക​വ​ർ​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​വുകയായിരുന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പോലീസിനെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

National

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി 'ഡോ​ക്ട​ർ ജ​ട്ക' പി​ടി​യി​ൽ; പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ഴി​ഞ്ഞ​ത് 28 വ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ചു ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രേ​ജി​ന്ദ​ർ ബൈ​രാ​ഗി (രേ​ജി​ന്ദ​ർ സിം​ഗ് യാ​ദ​വ്, 53) ആ​ണ് ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​ർ ജ​ട്ക എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഹ​രി​യാ​ന​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. 1999ൽ ​വി​ല​ങ്ങ​ണി​ഞ്ഞ നി​ല​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ട​തു​മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മാ​റി​മാ​റി താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​ർ ജി​ല്ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ്യാ​ജ വി​ലാ​സ​ത്തി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. 1997-ൽ ​ഡ​ൽ​ഹി ജ​ന​ക്‌​പു​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് വ​ധ​ശ്ര​മ​ക്കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പു​ന​ര​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​യാ​ന​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​റ​സ്റ്റ്.

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ 

ന്യൂ​ഡ​ൽ​ഹി:  ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടീ​വ് അ​റ​സ്റ്റി​ൽ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മു​നി​ർ​ക​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​നി​ക (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​നു​രാ​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സു​ഹൃ​ത്തി​നെ വി​ളി​ച്ച് മൃ​ത​ദേ​ഹം മ​റ​യ്ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ്ര​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്ത്  പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി അ​നു​രാ​ഗ് ത​ന്നെ വി​ളി​ച്ച് ഉ​ട​ൻ വീ​ട്ടി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 

അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ക​നി​ക​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട‌​തെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ക​നി​ക​യും അ​നു​രാ​ഗും ത​മ്മി​ലു​ള്ള വി​വാ​ഹം 2023 ലാ​ണ് ന​ട​ന്ന​ത്.  സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

National

ഡ​ൽ​ഹി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ: പ്ര​തി​പ​ക്ഷ എം.​പി​മാ​രു​ടെ ബ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ട​ഞ്ഞ് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​തീ​വ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ബ​സു​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​പി​മാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ഒ​ത്തു​കൂ​ടി​യ ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ വ​ഴി​മ​ധ്യേ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് വാ​ഹ​നം ത​ട​ഞ്ഞ​ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഈ ​നീ​ക്കം ഡ​ൽ​ഹി​യി​ൽ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

 

National

പ​ത്താം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ത്താം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ക​ൽ​കാ​ജി എ​ക്സ്റ്റ​ൻ​ഷ​നി​ലു​ള്ള ആ​ശാ കി​ര​ൺ അ​പാ​ർ​ട്ട്‌​മെ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വൈ​കു​ന്നേ​രം നേ​ര​ത്തെ ഉ​റ​ങ്ങി​യ കു​ട്ടി, രാ​ത്രി ഉ​ണ​ർ​ന്ന​തോ​ടെ അ​മ്മ​യെ കാ​ണാ​താ​യ​തോ​ടെ ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് പോ​യി. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഈ ​സ​മ​യം വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ൽ​ക്ക​ണി​യി​ലെ റെ​യി​ലിം​ഗി​ൽ ചാ​രി താ​ഴേ​ക്ക് നോ​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തു​ള​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ​ട്ടി​ട​ത്തി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് ഡൽഹിയിൽ ഫ്ളക്സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രി​ഹാ​സ​ത്തോ​ടെ ഡ​ൽ​ഹി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ.

വി​ദേ​ശ യാ​ത്ര​യു​ടെ പേ​രി​ൽ ബി​ജെ​പി രാ​ഹു​ലി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​പ്പോ​ഴും വി​ദേ​ശ​ത്ത് കാ​ണ​പ്പെ​ടു​ന്നു, ഏ​തെ​ങ്കി​ലും പ​ബ്ബി​ൽ ഉ​ണ്ടാ​യി​രി​ക്കാം, ബീ​ച്ചി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നി​ങ്ങ​നെ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട് രാ​ഹു​ലി​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് ബോ​ർ​ഡി​ലു​ള്ള​ത്. ആ​രാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് വ‍്യ​ക്ത​മ​ല്ല.

ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ ലീ​ഡ​ർ ഓ​ഫ് ഒ​പ്പോ​സി​ഷ​ൻ (പ്ര​തി​പ​ക്ഷ നേ​താ​വ്) എ​ന്ന​തി​ന് പ​ക​രം ലീ​ഡ​ർ ഓ​ഫ് പ​ര്യ​ട​ൻ (വി​നോ​ദ​സ​ഞ്ചാ​ര നേ​താ​വ്) എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ഷെ​ഹ്‌​സാ​ദ് പൂ​നാ​വാ​ല രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ രാ​ജ്യം ഒ​ന്നാ​മ​ത് എ​ന്ന രീ​തി​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ വ​ർ​ഷ​വും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് വി​നോ​ദ​യാ​ത്ര​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് പൂ​നാ​വാ​ല ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റും പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പൂ​നാ​വാ​ല കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

ടി​ൻ​ഡ​ർ പ്ര​ണ​യ​വും 52 ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പും: പ​രാ​തി​ക്കാ​രി വേ​ല​ക്കാ​രി, ജാ​മ്യം നി​ഷേ​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് 52.81 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി. കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യി പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യ​ല്ല, മ​റി​ച്ച് അ​വ​രു​ടെ തൊ​ഴി​ലു​ട​മ​യാ​യ ഹ​രി​യാ​ന​യി​ലെ ഒ​രു ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​റാ​ണ് യ​ഥാ​ർ​ത്ഥ ഇ​ര​യെ​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സൗ​ര​ഭ് പ്ര​താ​പ് സിം​ഗ് ലാ​ല​ർ നി​രീ​ക്ഷി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ലെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ന്ന ഓ​ൺ​ലൈ​ൻ പ്ര​ണ​യ​ത്തി​നി​ട​യി​ൽ 52,81,999 രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​രോ​പി​ച്ച് ദീ​ക്ഷ ദേ​വി എ​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ പേ​രി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളൊ​ന്നും ദീ​ക്ഷ ദേ​വി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ന​ട​ന്നി​ട്ടി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. മ​റി​ച്ച്, എ​ല്ലാ വ​ലി​യ തു​ക​ക​ളും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത് ഹ​രി​യാ​ന​യി​ലെ ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​റു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

ഡ​ൽ​ഹി​യി​ൽ ഊ​ഞ്ഞാ​ലാ​ടു​ന്ന​തി​നി​ടെ ആ​റ് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ ഊ​ഞ്ഞാ​ലാ​ടു​ന്ന​തി​നി​ടെ ക​ല്‍​തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണ് ആ​റ് വ​യ​സു​കാ​രി മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഹൊ​ളം​ബി കു​ര്‍​ദ് മേ​ഖ​ല​യി​ലെ ന​രേ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​ണ് സം​ഭ​വം. ക​ൽ​തൂ​ണി​ന്‍റെ പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ​ഴ​കി​യ ക​ല്‍​തൂ​ണി​ല്‍ ആ​യി​രു​ന്നു ഊ​ഞ്ഞാ​ൽ കെ​ട്ടി​യി​രു​ന്ന​ത്. തൂ​ണ് ഇ​ടി​ഞ്ഞു​വീ​ണ് കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഓ​ട​യി​ല്‍ വീ​ണ നി​ല​യി​ല്‍ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബാ​ബു ജ​ഗ്ജീ​വ​ന്‍ റാം ​മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

 

National

പോ​ലീ​സ് ബൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു

ന്യൂഡൽഹി: സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ത​ങ്ങ​ളു​ടെ സി​എ​സ്ആ​ര്‍ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ലെ അ​ള​ക​ന​ന്ദ​യി​ല്‍ പു​തി​യ പോ​ലീ​സ് ബൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഡ​ല്‍​ഹി പോ​ലീ​സും റ​സി​ഡ​ന്‍റ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ജോ​ര്‍​ജ് മു​ത്തൂ​റ്റ്, സൗ​ത്ത് ഡ​ല്‍​ഹി എ​സി​പി സോം​നാ​ഥ് പൃ​ഥി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പോ​ലീ​സ് ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ല്‍ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് സി​എ​സ്ആ​ര്‍ ആ​ന്‍​ഡ് കോ​ര്‍​പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് വി​ഭാ​ഗം ജി​എം രാ​കേ​ഷ് മെ​ഹ്‌​റ, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് സീ​നി​യ​ര്‍ എ​ജി​എം രാ​ജാ ഇ​മാം, സി​ആ​ര്‍ പാ​ര്‍​ക്ക് എ​സ്എ​ച്ച്ഒ അ​നീ​ഷ് ശ​ര്‍​മ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

National

ടോ​യ് കാ​ർ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി; പാ​ക് ഭീ​ക​ര ബ​ന്ധ​മു​ള്ള​വ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള 10ൽ ​അ​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി. പാ​ക് ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​യി​ൽ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ട ഏ​ഴ് പേ​രാ​ണ് ഒ​ടു​വി​ൽ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി​യി​ൽ പ്ര​തി​ക​ൾ ടോ​യ് കാ​ർ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​സാ​ബ് അ​ഹ്ദം, മു​ഹ​മ്മ​ദ് ഹ​മ​ദ് എ​ന്നി​വ​രെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജ​യ്ഷെ മു​ഹ​മ്മ​ദ്, ഐ​എ​സ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ഇ​വ​ര്‍ ഭീ​ക​ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​രാ​യ​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളും ഇ​വ​രു​ടെ സ്വാ​ധീ​ന വ​ല​യ​ത്തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​തേ​സ​മ​യം നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി ആ​യു​ധം ക​ട​ത്തി​യ ര​ണ്ട് പേ​രെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​മ്രാ​ന്‍, മു​ഹ​മ്മ​ദ് ക​മ്രാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ല്‍ എ​ന്‍​ഐ​എ​യും ബി​ഹാ​ര്‍ എ​ടി​എ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

National

ഡ​ൽ​ഹി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ഒ​രാ​ൾ പി​ടി​യി​ൽ

മൈ​സൂ​രു: ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളി​ലും കോ​ട​തി​ക​ളി​ലും ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മൈ​സൂ​രു​വി​ൽ നി​ന്ന് ആ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മൈ​സൂ​രു ന​ഗ​ര​ത്തി​ലെ ബൃ​ന്ദാ​വ​ൻ ലേ​ഔ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ശ്രീ​നി​വാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി നി​ര​വ​ധി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൈ​സൂ​രു​വി​ൽ നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ളും ഒ​രു ലാ​പ്‌​ടോ​പ്പും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

National

യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി പോ​ലീ​സി​നെ ഹി​മാ​ച​ൽ പോ​ലീ​സ് ത​ട​ഞ്ഞു

സിം​​​​ല: എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ര​​​​ഹ​​​​സ്യ​​​​മാ​​​​യി എ​​​​ത്തി മൂ​​​​ന്ന് യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​നെ ഹി​​​​മാ​​​​ച​​​​ൽ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു. ഇ​​​​രു​​​​സേ​​​​ന​​​​ക​​​​ളും ത​​​​മ്മി​​​​ൽ ഏ​​​​റെ​​​​നേ​​​​രം വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി.

ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​വി​​​ലെ 5.30 ഓ​​​​ടെ​​​​യാ​​​​ണ് ഇരുപതോളം വ​​​​രു​​​​ന്ന ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് സം​​​​ഘം മൂ​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി സി​​​​വി​​​​ൽ വേ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തി സിം​​​​ല ജി​​​​ല്ല​​​​യി​​​​ലെ രോ​​​​ഹ്രു​​​​വി​​​​ന​​​​ടു​​​​ത്ത ചി​​​​ർ​​​​ഗാ​​​​വി​​​​ലെ റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​യ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​ൽ​​​നി​​​ന്നു​​​ള്ള സൗ​​​​ര​​​​ഭ് സിം​​​​ഗ്, അ​​​​ർ​​​​ബാ​​​​സ് ഖാ​​​​ൻ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​ സി​​​​ദ്ധാ​​​​ർ​​​​ഥ് അ​​​​വ​​​​ധൂ​​​​ത് എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

യു​​​വാ​​​ക്ക​​​ളെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ച​​​ണ്ഡീ​​​ഗ​​​ഡ്- സിം​​​​ല​ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ ഷോ​​​​ഗി ബാ​​​​രി​​​​യ​​​​റി​​​​ൽ ഹി​​​​മാ​​​​ച​​​​ൽ പോ​​​​ലീ​​​​സ് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​നെ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ട്രാ​​​​ൻ​​​​സി​​​​റ്റ് റി​​​​മാ​​​​ൻ​​​​ഡ് ഇ​​​​ല്ലാ​​​​തെ യു​​​​വാ​​​​ക്ക​​​​ളെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ലെ​​​​ന്ന് ഹി​​​​മാ​​​​ച​​​​ൽ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ത​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് വാ​​​​ദി​​​​ച്ചെ​​​ങ്കി​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഹി​​​​മാ​​​​ച​​​​ൽ പോ​​​​ലീ​​​​സ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.

പി​​​​ന്നീ​​​​ട് ഉ​​​​ന്ന​​​​ത​​​​ത​​​​ല ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പി​​​ന്നാ​​​ലെ യു​​​​വാ​​​​ക്ക​​​​ളെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നു​​​​മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി. ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ട്രാ​​​​ൻ​​​​സി​​​​റ്റ് റി​​​​മാ​​​​ൻ​​​​ഡ് ഹ​​​​ർ​​​​ജി​​​​യി​​​​ൽ വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ക​​​​യും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​സാ​​​​ന​​​​മാ​​​​യ​​​​ത്. ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സ് മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ പോ​​​​ലീ​​​​സി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സം​​​​ഭ​​​​വ​​​​മാ​​​​ണ്.

യു​​​​വാ​​​​ക്ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​നൊ​​​​പ്പം റി​​​​സോ​​​​ർ​​​​ട്ടി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ആ​​​​റും ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് സം​​​​ഘം കൊ​​​​ണ്ടു​​​​പോ​​​​യിരുന്നു.

National

ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം. മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്കാ​ണ് ഒ​ടു​വി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

സി​ആ​ർ​പി​എ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, ഡി​എ​വി സെ​ന്‍റ്ന​റി പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

National

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ ച​ല​ന​മ​റ്റ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്താ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​നെ മ​ദ്യ​പി​ച്ച നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​യ ഉ​ട​ൻ​ത​ന്നെ മം​ഗോ​ൾ​പു​രി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 ഉം 13​ഉം വ​യ​സു​ള്ള മ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

അ​നി​ൽ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ സ്കാ​ർ​ഫ് കെ​ട്ടി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ മൊ​ഴി. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

നരവനെയുടെ പുസ്തകം ആഗോള വിപണിയിലെത്തിയെന്നു പോലീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത മു​​​ൻ ക​​​ര​​​സേ​​​ന മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​കം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റി​​​ലെ​​​ത്തി​​​യെ​​​ന്നു ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ.

പു​​​സ്ത​​​കം ചോ​​​ർ​​​ന്ന​​​തി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ സ്പെ​​​ഷ​​​ൽ സെ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ത​​​ല​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണാ​​​നു​​​മ​​​തി മ​​​റി​​​ക​​​ട​​​ന്ന് പു​​​സ്ത​​​കം ചോ​​​ർ​​​ത്താ​​​ൻ സം​​​ഘ​​​ടി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രെ ഉ​​​ദ്ധ​​​രി​​​ച്ച് ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള പ്ര​​​സാ​​​ധ​​​ക​​​രാ​​​യ പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ ത​​​ങ്ങ​​​ൾ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ പു​​​സ്ത​​​കം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് എ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​തി​​​ൽ ചോ​​​ദ്യ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പു​​​സ്ത​​​കം ആ​​​മ​​​സോ​​​ണി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വി​​​ദേ​​​ശ​​​ത്തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ അ​​​ന​​​ധി​​​കൃ​​​ത പ​​​ക​​​ർ​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യും ക​​​ന്പ​​​നി​​​യി​​​ലു​​​ള്ള​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ലീ​​​ക്കാ​​​യ പ​​​തി​​​പ്പു​​​ക​​​ളി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട 13 അ​​​ക്ക ഐ​​​എ​​​സ്ബി​​​എ​​​ൻ (ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ബു​​​ക്ക് ന​​​ന്പ​​​ർ) പോ​​​ലീ​​​സ് സൂ​​​ക്ഷ്മ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.

വാ​​​ണി​​​ജ്യ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നും വി​​​ത​​​ര​​​ണ​​​ത്തി​​​നും നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യ ഐ​​​എ​​​സ്ബി​​​എ​​​ൻ എ​​​ന്ന സ​​​വി​​​ശേ​​​ഷ ന​​​ന്പ​​​ർ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​ര​​​ട് പ​​​തി​​​പ്പ​​​ല്ല ചോ​​​ർ​​​ന്ന​​​തെ​​​ന്നും പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​യ പ​​​തി​​​പ്പാ​​​ണെ​​​ന്നു​​​മാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

National

ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്ത​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പു​സ്‌​ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​തേ ത​ല​ക്കെ​ട്ടു​ള്ള ടൈ​പ്പ്സെ​റ്റ് പു​സ്ത​ക​ത്തി​ന്‍റെ പി​ഡി​എ​ഫ് പ​ക​ർ​പ്പ് വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചൈ​നീ​സ് നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ലെ ഭാ​ഗം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ​രാ​മ​ർ​ശി​ക്കു​ന്ന​തു ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്‌​നാ​ഥ് സിം​ഗ് എ​ന്നി​വ​ർ വാ​ദി​ച്ച​പ്പോ​ൾ പ്രി​ന്‍റ് ചെ​യ്‌​ത പ​തി​പ്പു​മാ​യി പി​ന്നീ​ടു രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു.

National

അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി അ​​​ൽ ഫ​​​ലാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജാ​​​വ​​​ദ് അ​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖി​​​യെ ഫ​​​ണ്ട് തി​​​രി​​​മ​​​റി കേ​​​സി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഡ​​​ൽ​​​ഹി ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ യു​​​ജി​​​സി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ട് കേ​​​സു​​​ക​​​ളാ​​​ണ് സി​​​ദ്ദി​​​ഖി​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ സി​​​ദ്ദി​​​ഖി​​​യെ നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

National

ഡൽഹിയിൽ 500ലധികം സ്ത്രീകളെ കാണാതായി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ 15 ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് എണ്ണൂറില ധികം പേ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്ന് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്.

ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 15 വ​​​​രെ 807 പേ​​​​രെ കാ​​​​ണാ​​​​താ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 509 പേ​​​​രും സ്ത്രീ​​​​ക​​​​ളും പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്നും പോ​​​​ലീ​​​​സ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പൗ​​​​ര​​​​സു​​​​ര​​​​ക്ഷ​​​​യെ​​​​പ്പ​​​​റ്റി നി​​​​ർ​​​​ണാ​​​​യ​​​​ക ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ത്തു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടാ​​​​ഴ്ച കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രി​​​​ൽ 191 പേ​​​​ർ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​​​​ണ്ട്.

രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി 54 പേ​​​​രെ കാ​​​​ണാ​​​​താ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടാ​​​​ഴ്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 807 തി​​​​രോ​​​​ധാ​​​​ന കേ​​​​സു​​​​ക​​​​ളി​​​​ൽ 298 എ​​​​ണ്ണം പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടേ​​​​താ​​​​ണ്. കാ​​​​ണാ​​​​താ​​​​യ​​​വ​​​രി​​​ൽ 235 പേ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും 572 പേ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​നി​​​​യും വി​​​​വ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

കാ​​​ണാ​​​താ​​​യ 191 പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​വ​​​രി​​​ൽ 146 പേ​​​ർ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളും ​45 പേ​​​ർ ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​മാ​​​ണ്. ​കാ​​​​ണാ​​​​താ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ കേ​​​​സി​​​​ലെ 71 ശ​​​​ത​​​​മാ​​​​നം ഇ​​​​പ്പോ​​​​ഴും തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് ഡാ​​​​റ്റ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 2,32,737 പേ​​​​രെ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് കാ​​​​ണാ​​​​താ​​​​യ​​​​ത്. ഇ​​​​തി​​​​ൽ 1.8 ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് വ്യ​​​​ക്തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും 52,000ത്തി​​​​ന​​​​ടു​​​​ത്ത് കേ​​​​സു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

2016 മു​​​​ത​​​​ലു​​​​ള്ള എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ശ​​​​രാ​​​​ശ​​​​രി 5000ത്തി​​​​ല​​​​ധി​​​​കം കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ കാ​​​​ണാ​​​​താ​​​​യെ​​​​ന്നും ഇ​​​​തി​​​​ൽ 3500ന​​​​ടു​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ൽ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണു കാ​​​​ണാ​​​​താ​​​​യ​​​​തെ​​​​ന്നും ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ സ്ഥി​​​​തി ട്രാ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി zipnet. delhipolice.gov.in എ​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക പോ​​​​ർ​​​​ട്ട​​​​ൽ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

National

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ട്പ​ർ​ഗ​ഞ്ച് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​രു​ൺ രാ​ജു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​രു​ൺ രാ​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

ഡ​ൽ​ഹി പോ​ലീ​സ് ച​മ​ഞ്ഞ് 12 ല​ക്ഷം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ​

ക​​​യ്പ​​​മം​​​ഗ​​​ലം: ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞ് ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്ന് 12 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. വ​​​യ​​​നാ​​​ട് ക​​​ൽ​​​പ്പ​​​റ്റ സ്വ​​​ദേ​​​ശി ഷെ​​​ബീ​​​ന മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​ബാ​​​ബി (25)​നെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

2025 ഏ​​​പ്രി​​​ൽ ഏ​​​ഴി​​​നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​​ദേ​​​ശി​​​യെ പോ​​​ലീ​​​സ് യൂ​​​ണി​​​ഫോ​​​മി​​​ൽ വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത് ഡ​​​ൽ​​​ഹി ക്രൈം ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രാ​​​ൾ ഒ​​​രു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ലോ​​​ണ്‍ എ​​​ടു​​​ത്തു​​​മു​​​ങ്ങി​​​യെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള പ​​​ണം വെ​​​രി​​​ഫൈ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ട്ട​​​റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണെ​​​ന്നു​​​പ​​​റ​​​ഞ്ഞ് മൂ​​​ന്നു ത​​​വ​​​ണ​​​ക​​​ളാ​​​യി ആ​​​കെ 12,25,000 രൂ​​​പ അ​​​യ​​​പ്പി​​​ച്ചു. ഈ ​​​പ​​​ണം അ​​​ടു​​​ത്ത​​​ദി​​​വ​​​സം അ​​​ക്കൗ​​​ണ്ടി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. പ​​​ണം ന​​​ഷ്ട​​​മാ​​​യ​​​തോ​​​ടെ ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഉ​​​ള്ള​​​യാ​​​ളു​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​തി​​​നാ​​ണു മു​​​ഹ​​​മ്മ​​​ദ് ഷ​​​ബാ​​​ബി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി മൈ​​​താ​​​നി​​​ക്കു​​​ന്ന് മ​​​ച്ചി​​​ങ്ങാ​​​ത്തൊ​​​ടി​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ൽ (23) നേ​​​ര​​​ത്തേ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്നു.

റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​തി​​​ല​​​കം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ വി​​​മോ​​​ദ്, എ​​​സ്ഐ വി​​​ശാ​​​ഖ്, ഗ്രേ​​​ഡ് എ​​​എ​​​സ്ഐ വ​​​ഹാ​​​ബ്, ഗ്രേ​​​ഡ് സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ഷ​​​നി​​​ൽ, സി​​​പി​​​ഒ മു​​​ഹ​​​മ്മ​​​ദ് ഷ​​​ൻ​​​സി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

National

റിപ്പബ്ലിക് ദിന സുരക്ഷ: സ്മാർട്ട് ഗ്ലാസുകളുമായി ഡൽഹി പോലീസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

ക​​​​ണ്ണി​​​​ൽ വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ. മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഒ​​​​രു സോ​​​​ഫ്റ്റ്‌​​​​വേ​​​​റും തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും വ​​​​ഴി​​​​യാ​​​​ണ് സ്ഥി​​​​രം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഈ ​​​​ഗ്ലാ​​​​സു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്.

ഫീ​​​​ൽ​​​​ഡി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ക​​​​ണ്ണ​​​​ട​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രാ​​​​ളെ സ്കാ​​​​ൻ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ മു​​​​ഖം പോ​​​​ലീ​​​​സ് ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക.

ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ഒ​​​​രാ​​​​ളു​​​​ടെ മു​​​​ഖ​​​​വു​​​​മാ​​​​യു​​​​ള്ള പൊ​​​​രു​​​​ത്തം 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ സി​​​​സ്റ്റം ചു​​​​വ​​​​പ്പ് സി​​​​ഗ്‌​​​​ന​​​​ലിലൂ​​​​ടെ പോ​​​​ലീ​​​​സി​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും. ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സി​​​​ഗ്‌​​​​ന​​​​ൽ.

National

തു​ർ​ക്ക്മാ​ൻ ഗേ​റ്റ് ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: തു​ർ​ക്ക്മാ​ൻ ഗേ​റ്റി​ലെ മ​സ്ജി​ദി​നു സ​മീ​പ​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്കു​നേ​രേ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ.

മു​ഹ​മ്മ​ദ് ഇ​മ്ര​ൻ, അ​ദ്ന​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 20 ആ​യി.

അ​തേ​സ​മ​യം, കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ മാ​റ്റി​വ​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട​തി വി​ധി പ​റ​യും. ജ​നു​വ​രി ഏ​ഴി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ 25 ഓ​ളം പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

National

നൂറു കോടിയുടെ തട്ടിപ്പ് അന്താരാഷ്‌ട്ര സംഘം വലയിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​ണ്‍ലൈ​​​​ൻ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ അ​​​​ട​​​​ക്കം നൂറു കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സൈ​​​​ബ​​​​ർ ക്രൈം ​​​​സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി.

ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രാ​​​​യി വേ​​​​ഷം​​​​ മാ​​​​റി ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു കോ​​​​ടി​​​​ക​​​​ൾ വെ​​​​ട്ടി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​ന​​​​ട​​​​ക്കം ഏ​​​​ഴു പേ​​​​രെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

കേ​​​​ര​​​​ള​​​​വും ത​​​​മി​​​​ഴ്നാ​​​​ടും ഉ​​​​ൾ​​​​പ്പെ​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ദേ​​​​ശ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ അ​​​​ട​​​​ക്കം 120 മൊ​​​​ബൈ​​​​ൽ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ, 22 സിം ​​​​ബോ​​​​ക്സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ൾ, റൂ​​​​ട്ട​​​​റു​​​​ക​​​​ൾ, സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ, പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. 5,000ത്തി​​​​ല​​​​ധി​​​​കം കോം​​​​പൈ​​​​ൽ​​​​ഡ് ഐ​​​​എം​​​​ഇ​​​​ഐ ന​​​​ന്പ​​​​റു​​​​ക​​​​ളും 20,000 സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പി​​​​നു​​​​ള്ള മൊ​​​​ഡ്യൂ​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. താ​​​​യ്‌​​​​വാ​​​​ൻ, ചൈ​​​​ന, നേ​​​​പ്പാ​​​​ൾ, കം​​​​ബോ​​​​ഡി​​​​യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘ​​​​ത്തി​​​​നു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

ത​​​​ട്ടി​​​​പ്പ് സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റി​​​​ന്‍റെ പ്ര​​​​ധാ​​​​ന സാ​​​​ങ്കേ​​​​തി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യ താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​നാ​​​​യ ഐ ​​​​സും​​​​ഗ് ചെ​​​​ന്നി​​​​നെ (30) പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ട്ടി​​​​പ്പു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ളു​​​​ക​​​​ള​​​​ഴി​​​​ഞ്ഞ​​​​ത്. ഡി​​​​സം​​​​ബ​​​​ർ 21ന് ​​​​ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഗോ​​​​യ്‌​​​​ല ഡ​​​​യ​​​​റി​​​​യി​​​​ൽ ആ​​​​ദ്യ ഫി​​​​സി​​​​ക്ക​​​​ൽ സിം ​​​​ബോ​​​​ക്സ് സ​​​​ജ്ജീ​​​​ക​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ശ​​​​ശി പ്ര​​​​സാ​​​​ദ് (53), പ​​​​ർ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് (38) എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ശ​​​​ശി പ്ര​​​​സാ​​​​ദ് മു​​​​റി വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണു പ​​​​ർ​​​​മീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​ത്. ശ​​​​ശി, പ​​​​ർ​​​​മി​​​​ന്ദ​​​​ർ, ചെ​​​​ൻ എ​​​​ന്നി​​​​വ​​​​രെ കൂ​​​​ടാ​​​​തെ, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​യു​​​​ള്ള സ​​​​ര​​​​ബ്ജി​​​​ത് സിം​​​​ഗ്, ജ​​​​സ്പ്രീ​​​​ത് കൗ​​​​ർ, ദി​​​​നേ​​​​ശ്, അ​​​​ബ്ദു​​​​ൾ സ​​​​ലാ​​​​ഹ് എ​​​​ന്നി​​​​വ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ മും​​​​ബൈ, മൊ​​​​ഹാ​​​​ലി, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സിം ​​​​ബോ​​​​ക്സ് മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നി​​​​ഹാ​​​​ൽ വി​​​​ഹാ​​​​റി​​​​ൽ​​​​നി​​​​ന്നും ന​​​​രേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നും സ​​​​മാ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ത​​​​മി​​​​ഴ്നാ​​​​ട് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഫി​​​​സി​​​​ക്ക​​​​ൽ സി​​​​മ്മു​​​​ക​​​​ളോ ഇ-​​​​സി​​​​മ്മു​​​​ക​​​​ളോ വി​​​​ദൂ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് സിം ​​​​ബോ​​​​ക്സ്, സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​ത്ഭ​​​​വം മ​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​തു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പ്ര​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും മു​​​​ന്പ് കം​​​​ബോ​​​​ഡി​​​​യ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു ഹാ​​​​ൻ​​​​ഡ്‌​​​​ല​​​​ർ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്ത് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

നേ​​​​പ്പാ​​​​ൾ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു വി​​​​ഭാ​​​​ഗം വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്രി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ഇ​​​​ല്ലെ​​​​ന്നും ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ര​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്ക് വ​​​​ൻ തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​ത്. തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ സ് ക്വാ​​​​ഡി​​​​ലെ​​​​യും മ​​​​റ്റു സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞാ​​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

പ​​​​ഹ​​​​ൽ​​​​ഗാം ആ​​​​ക്ര​​​​മ​​​​ണം, ഡ​​​​ൽ​​​​ഹി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് വ്യാ​​​​ജ​​​​മാ​​​​യി ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ കു​​​​ടു​​​​ക്കി​​​​യ​​​​ത്. ഇ​​​​ര​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ല​​​​രെ​​​​യും ഇ​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ക്കി. പ​​​​ണം കൈ​​​​മാ​​​​റി​​​​യാ​​​​ൽ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​മെ​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പ​​​​ല​​​​രും വ​​​​ൻ​​​​തു​​​​ക പ​​​​ല​​​​പ്പോ​​​​ഴാ​​​​യി കൈ​​​​മാ​​​​റി​​​​യെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഫ്യൂ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്ട്രാ​​​​റ്റ​​​​ജി​​​​ക് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്) വി​​​​നീ​​​​ത് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​ന​​​​ധി​​​​കൃ​​​​ത സിം ​​​​ബോ​​​​ക്സ് ഇ​​​​ൻ​​​​സ്റ്റ​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു ന​​​​ട​​​​ത്തി​​​​യ കോ​​​​ളു​​​​ക​​​​ളെ ആ​​​​ഭ്യ​​​​ന്ത​​​​ര ഇ​​​​ന്ത്യ​​​​ൻ ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യി ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മൊ​​​​ബൈ​​​​ൽ എ​​​​ക്യു​​​​പ്മെ​​​​ന്‍റ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി (ഐ​​​​എം​​​​ഇ​​​​ഐ) ന​​​​ന്പ​​​​റു​​​​ക​​​​ൾ ഓ​​​​വ​​​​ർ​​​​റൈ​​​​റ്റ് ചെ​​​​യ്ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ വ​​​​ഴി​​​​ക​​​​ൾ, ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്കം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത (ബി​​​​എ​​​​ൻ​​​​എ​​​​സ്), ഐ​​​​ടി, ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

National

യാത്രക്കാരനെ മർദിച്ച പൈലറ്റ് അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച പൈ​​​ല​​​റ്റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ്.

എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക്യാ​​​പ്റ്റ​​​ൻ വീ​​​രേ​​​ന്ദ്ര സെ​​​ജ്വാ​​​ളി​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​താ​​​യും ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

 

National

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി; ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, സ​ഞ്ജീ​വ് ജാ, ​ആ​ദി​ൽ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ സാ​ന്താ ക്ലോ​സി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് പ​രാ​തി.

ഡി​സം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ സ്കി​റ്റി​ന്‍റെ വീ​ഡി​യോ​ക​ളാ​ണ് നേ​താ​ക്ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്. സാ​ന്താ ക്ലോ​സി​നെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​യി മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

National

പാർലമെന്‍റ് ആക്രമണത്തിന്‍റെ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: 2001 ലെ ​​​​​പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​​യ​​​​​ർ​​​​​പ്പി​​​​​ച്ച് രാ​​​​​ജ്യം. ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ, പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി, ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി എ​​​​​ന്നി​​​​​വ​​​​​രോ​​​​​ടൊ​​​​​പ്പം പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി​​​​​കാ​​​​​ര്യ മ​​​​​ന്ത്രി കി​​​​​ര​​​​​ണ്‍ റി​​​​​ജി​​​​​ജു, കോ​​​​​ണ്‍ഗ്ര​​​​​സ് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി പാ​​​​​ർ​​​​​ട്ടി അ​​​​​ധ്യ​​​​​ക്ഷ സോ​​​​​ണി​​​​​യ ഗാ​​​​​ന്ധി എ​​​​​ന്നി​​​​​വ​​​​​രും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും എം​​​​​പി​​​​​മാ​​​​​രും പ​​​​​ഴ​​​​​യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു.

പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​നെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള ദൗ​​​​​ത്യ​​​​​ത്തി​​​​​നി​​​​​ടെ ജീ​​​​​വ​​​​​ത്യാ​​​​​ഗം ചെ​​​​​യ്ത ധീ​​​​​ര​​​​​ഭ​​​​​ട​​​​​ന്മാ​​​​​ർ​​​​​ക്ക് അ​​​​​ഭി​​​​​വാ​​​​​ദ്യ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി ദ്രൗ​​​​​പ​​​​​ദി മു​​​​​ർ​​​​​മു എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ചു. എ​​​​​ല്ലാ രൂ​​​​​പ​​​​​ത്തി​​​​​ലു​​​​​മു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ ചെ​​​​​റു​​​​​ത്തു​​​തോ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

രാ​​​​​ജ്യ​​​​​ത്തെ ഞെ​​​​​ട്ടി​​​​​ച്ച ദി​​​​​നം

2001 ഡി​​​​​സം​​​​​ബ​​​​​ര്‍ 13ന് ​​​​​ഉ​​​​​ച്ച​​​​​യ്ക്ക് 11.40 ഓ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജ്യ​​​​​ത്തെ ന​​​​​ടു​​​​​ക്കി പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​നു​​​​​നേ​​​​​രേ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​ജ സ്റ്റി​​​​​ക്ക​​​​​ര്‍ പ​​​​​തി​​​​​ച്ച അം​​​​​ബാ​​​​​സ​​​​​ഡ​​​​​ര്‍ കാ​​​​​റി​​​​​ലെ​​​​​ത്തി​​​​​യ ജ​​​​​യ്ഷ് ഇ ​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ്, ല​​​​​ഷ്‌​​​​​ക​​​​​ർ ഇ ​​​​​ത്വ​​​​​യി​​​​​ബ എ​​​​​ന്നീ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളി​​​​​ലെ അ​​​​​ഞ്ചു ഭീ​​​​​ക​​​​​ര​​​​​രാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​സി​​​​​രാ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​നു​​​​​നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് വ​​​​​ള​​​​​പ്പി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​നാ​​​​​യെ​​​​​ങ്കി​​​​​ലും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കും​​​​​മു​​​​​ന്പ് അ​​​​​ഞ്ചു ഭീ​​​​​ക​​​​​ര​​​​​രെ​​​​​യും സു​​​​​ര​​​​​ക്ഷാ​​​​​ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​ര്‍ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്നു. പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​ന്പ​​​​​തു​​​​​പേ​​​​​ർ​​​​​ക്ക് ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യി.

ഡ​​​​​ല്‍​ഹി പോ​​​​​ലീ​​​​​സി​​​​​ലെ ആ​​​​​റു​​​​​പേ​​​​​രും പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് വാ​​​​​ച്ച് ആ​​​​​ന്‍​ഡ് വാ​​​​​ര്‍​ഡി​​​​​ലെ ര​​​​​ണ്ടു​​​​​പേ​​​​​രും ഒ​​​​​രു ഗാ​​​​​ർ​​​​​ഡ​​​​​ന​​​​​റു​​​​​മാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. 15 ലേ​​​​​റെ പേ​​​​​ര്‍​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ പ​​​​​രി​​​​​ക്കേ​​​​​റ്റു. പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​ല്‍ ശീ​​​​​ത​​​​​കാ​​​​​ല സ​​​​​മ്മേ​​​​​ള​​​​​നം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്ക​​​​​വെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം.

National

നാഷണൽ ഹെറാൾഡ് കേസ്: ഡി.കെ. ശിവകുമാറിന് ഡൽഹി പോലീസിന്‍റെ നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡൽഹി പോലീസിന്‍റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്.

ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
 
ശിവകുമാറിന്‍റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യംഗ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

National

ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യെ​ന്നും ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

 

National

രാജ്യാന്തര ലഹരിമരുന്ന് ശൃംഖല പൊളിച്ചു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​വി​​​ധ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​​ന്പ​​​​ത് നൈ​​​​ജീ​​​​രി​​​​യ​​​​ക്കാ​​​​രെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​താ​​​​യി തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ​​​​സേ​​​​നാ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഈ​​​​ഗി​​​​ൾ ഫോ​​​​ഴ്സ്.

സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സം​​​ഘ​​​ത്തി​​​ൽ​​​നി​​​ന്ന് 3.5 കോ​​​​ടി രൂ​​​​പ വ​​​​രു​​​​ന്ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നും പി​​​​ടി​​​​കൂ​​​​ടി. ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ​​​​യും ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ ക്രൈം​​​​ബ്രാ​​​​ഞ്ചും നോ​​​​യി​​​​ഡ പോ​​​​ലീ​​​​സും ചേ​​​ർ​​​ന്നു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് സം​​​ഘം വ​​​ല​​​യി​​​ലാ​​​യ​​​ത്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ല​​​ഹ​​​രി എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ സു​​​പ്ര​​​ധാ​​​ന​​​പ​​​ങ്ക് വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 20 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ഇ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്ത് ത​​​ങ്ങു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു. നോ​​​​യി​​​​ഡ, ഗ്വാ​​​​ളി​​​​യ​​​​ർ, വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​ല്ലാം സം​​​ഘം ല​​​ഹ​​​രി എ​​​ത്തി​​​ച്ചി​​​രു​​​ന്നു.

5340 ല​​​​ഹ​​​​രി​​​​ഗു​​​​ളി​​​​ക​​​​ക​​​​ൾ, 250 ഗ്രാം ​​​​കൊ​​​​ക്കെ​​​​യ്ൻ, 109 ഗ്രാം ​​​​ഹി​​​​റോ​​​​യി​​​​ൻ, 250 ഗ്രാം ​​​​മെ​​​​ത്താം​​​​ഫൈ​​​​റ്റാ​​​​മി​​​​ൻ എ​​​​ന്നി​​​​വ ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ണം കൈ​​​​മാ​​​​റാ​​​​നു​​​​ള്ള 59 മ്യൂ​​​​ൾ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. സം​​​​ഘ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള 107 ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​വു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​വെ​​​ന്ന് ഈ​​​ഗി​​​ൾ​​​ഫോ​​​ഴ്സ് അ​​​റി​​​യി​​​ച്ചു.

National

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. ര​ണ്ട് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ​യാ​ണ് ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്.

സം​ഘ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തു​ർ​ക്കി​യി​ലും ചൈ​ന​യി​ലും നി​ർ​മി​ച്ച ആ​യു​ധ​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ വ​ഴി സം​ഘം ഇ​ന്ത്യ​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും 10 തോ​ക്കു​ക​ളും നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ​യും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​വ​ർ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

ഡ​ൽ​ഹി ക​ലാ​പാ​ഹ്വാ​ന കേ​സ്; ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പാ​ഹ്വാ​ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്. ക​ലാ​പാ​ഹ്വാ​ന കേ​സി​ൽ ഒ​രു മ​ത വി​ഭാ​ഗ​ത്തെ പ്ര​കോ​പി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ഡ​ൽ​ഹി ക​ലാ​പം കേ​ന്ദ്ര ഭ​ര​ണ മാ​റ്റം ല​ക്ഷ്യ​മി​ട്ട് ആ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച അ​ഡീ​ഷ​ണ​ൽ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വും പ​രാ​മ​ർ​ശി​ച്ചു. ബു​ദ്ധി​ജീ​വി​ക​ൾ ഭീ​ക​ര​വാ​ദി​ക​ളാ​യി എ​ത്തു​ന്ന​താ​ണ് ചെ​ങ്കോ​ട്ട​യി​ലും കാ​ണാ​ൻ സാ​ധി​ച്ച​തെ​ന്ന് എ​എ​സ്ജി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ലാ​പം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​സൂ​ത്ര​ണം. ഭ​ര​ണ​ത്തെ അ​സ്ഥി​ര​പെ​ടു​ത്തു​ക, സാ​മ്പ​ത്തി​ക ഞെ​രു​ക്കം സൃ​ഷ്‌​ടി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ഗൂ​ഢാ​ലോ​ച​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് സു​പ്രിം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​മ​ർ ഖാ​ലി​ദി​ന്‍റെ ജാ​മ്യ​ത്തെ ഡ​ൽ​ഹി പോ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യി​ൽ പോ​ലീ​സി​ന്‍റെ വാ​ദം കേ​ൾ​ക്കു​ക​യാ​ണ് കോ​ട​തി. നാ​ളെ​യും വാ​ദം തു​ട​രും.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: ഭീ​ക​ര​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത് ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ ഒ​ക്ടോ​ബ​ർ 7ന് ​ഹ​മാ​സ് ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി. ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​മ​ർ ഉ​ൻ ന​ബി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ര​ത്തി​ലേ​ക്ക് ഭീ​ക​ര​ർ​ക്ക് വേ​ണ്ടി ഡ്രോ​ണു​ക​ൾ ഇ​യാ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ റോ​ക്ക​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും എ​ൻ​ഐ​എ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാ​നി​ഷ് ആ​ണ് ഭീ​ക​ര​ർ​ക്ക് ഇ​തി​നാ​യി സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത്. ജ​മ്മു​ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഡാ​നി​ഷി​നെ ശ്രീ​ന​ഗ​റി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

National

ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും; ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ  

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ട​ച്ച ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും. ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ശ​നി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​ങ്കോ​ട്ട​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. റെ​ഡ് ഫോ​ർ​ട്ട് മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; 10 പേ​ർ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​മ്മു​കാ​ഷ്മീ​രി​ൽ നി​ന്ന് 10 പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​വാ​മ, കു​ൽ​ഗാം, അ​ന​ന്ത​നാ​ഗ് ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​തി​ൽ ഒ​രാ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ ല​ക്നോ സ്വ​ദേ​ശി ഡോ​ക്ട​ര്‍ ഷ​ഹീ​ന് ജെ​യ്ഷേ ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ അ​ന​ന്ത​ര​വ​ന്‍റെ ഭാ​ര്യ ആ​രി​ഫ ബീ​വി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ആ​രീ​ഫാ ബീ​വി​യു​മാ​യി ഡോ​ക്ട​ര്‍ ഷ​ഹീ​ൻ സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

ജെ​യ്ഷേ വ​നി​താ സം​ഘ​ത്തി​നാ​യി ഷ​ഹീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു എ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ൻ​ഐ​എ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടി​ലേ​റെ ഡോ​ക്ട​ർ​മാ​ർ കൂ​ടി ഈ ​ശൃം​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണം​ത​ന്നെ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ​സ​മി​തി​യു​ടെ (സി​സി​എ​സ്) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലാ​ണ് സ്ഫോ​ട​നം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

 

 

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഭീ​ക​ര​ര്‍ ഉ​പ​യോ​ഗി​ച്ച ബ്രെ​സ കാ​ര്‍ ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബ്രീ​സാ കാ​ർ ക​ണ്ടെ​ത്തി. അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ലാ​ണ് കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഭീ​ക​ര സം​ഘ​ത്തി​ലെ വ​നി​ത ഡോ​ക്ട​റാ​യ ഷ​ഹീ​ന്‍റെ കാ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടാ​മ​ത്തെ കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ചു​വ​ന്ന എ​ക്കോ സ്പോ​ർ​ട്ട് കാ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ​രീ​ദാ​ബാ​ദ് പോലീ​സാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. ഖ​ണ്ഡ​വാ​ലി ഗ്രാ​മ​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഈ ​കാ​ർ.​ സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഹ്യു​ണ്ടാ​യി ഐ20 ​കാ​റി​ന് പു​റ​മേ ര​ണ്ട് കാ​റു​ക​ൾ കൂ​ടി ഉ​മ​റും മു​സ​മി​ലും വാ​ങ്ങി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

വ്യാ​ജ വി​ലാ​സ​ത്തി​ലാ​ണ് ഈ ​കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത് ഡ​ൽ​ഹി ന്യൂ ​സീ​ലം​പൂ​രി​ലെ ഒ​രു വി​ലാ​സ​ത്തി​ലാ​ണ്. പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. രേ​ഖ​ക​ൾ പ്ര​കാ​രം ഡോ​ക്ട​ർ ഉ​മ​ർ ന​ബി എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ൽ. ഫ​രീ​ദാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്കോ സ്പോ​ർ​ട്ട് കാ​ർ പാ​ർ​ക്ക് ചെ​യ്ത വ്യ​ക്തി കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഫ​ഹീം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ ഫ​ഹീം ഉ​മ​റി​ന്‍റെ ബ​ന്ധു​വെ​ന്നാ​ണ് വി​വ​രം.

ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പു​തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നു. സ്ഫോ​ട​ന​ത്തി​നു മു​ൻ​പ് ഉ​മ​ർ ന​ബി വെ​ള്ള ഐ20 ​കാ​റു​മാ​യി കൊ​ണാ​ട് പ്ലേ​സി​ൽ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: മ​ര​ണം 13 ആ​യി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ലാ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​തി​നു പു​റ​മെ ഭീ​ക​ര​രു​ടെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്നാ​ണ് സൂ​ച​ന.

സ്ഫോ​ട​നം ഭീ​ക​ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണോ​യെ​ന്ന​തി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​തി​ർ​ത്തി ക​ട​ന്നു​ള്ള തീ​വ്ര​വാ​ദ​വും വി​ദേ​ശ തീ​വ്ര​വാ​ദ​സം​ഘ​ങ്ങ​ളു​ടെ പ​ങ്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റ​ഡാ​റി​നു കീ​ഴി​ൽ വ​രു​ന്നു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണ​ക്കാ​ര​നെ​ന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ ഡോ. ​ഉ​മ​ർ മു​ഹ​മ്മ​ദും ഫ​രീ​ദാ​ബാ​ദി​ലെ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ ഡോ. ​മു​സ​മ്മി​ൽ ഷ​ക്കീ​ലും തു​ർ​ക്കി സ​ന്ദ​ർ​ശി​ച്ചെ​ന്നും അ​വി​ടെ അ​വ​ർ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു​മാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​വരു​ടെ പാ​സ്പോ​ർ​ട്ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള തു​ർ​ക്കി​ഷ് ഇ​മി​ഗ്രേ​ഷ​ൻ സ്റ്റാ​ന്പു​ക​ൾ അ​ന്താ​രാ​ഷ്‌​ട്ര ഭീ​ക​ര ശൃം​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഇ​ന്ത്യ​യി​ലെ വ​നി​താ വിം​ഗ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഡോ. ​ഷ​ഹീ​ൻ അ​തി​ർ​ത്തി​ക്ക​പ്പു​റ​മു​ള്ള ഭീ​ക​ര പ്ര​തി​നി​ധി​യു​മാ​യി സ്ഥി​ര​മാ​യ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തേ വി​വ​ര​മു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഉ​മ​റും മു​സ​മ്മി​ലും തു​ർ​ക്കി​യി​ൽ മ​റ്റൊ​രു പ്ര​തി​നി​ധി​യെ ക​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ഴു​വ​ൻ ഗൂ​ഢാ​ലോ​ച​ന​യും വി​ദേ​ശ​ത്ത് ഉ​ദ്ഭ​വി​ച്ച​താ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്ന​ത്.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഡ​ൽ​ഹി​യി​ൽ ആ​ക്ര​മ​ണ​പ​ര​മ്പ​ര ത​ന്നെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​ൽ നി​ന്നും കൈ​പ്പ​ത്തി ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ഒ​രു കൈ​പ്പ​ത്തി ക​ണ്ടെ​ത്തി. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ ന്യൂ ​ല​ജ്പ​ത് റാ​യ് മാ​ർ​ക്ക​റ്റി​ലെ പ​ബ്ലി​ക് ടോ​യ്‌​റ്റി​ന്‍റെ ടെ​റ​സി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്കോ​ട്ട​യ്ക്ക് എ​തി​ർ​വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​ണി​ത്.

രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് കൈ​പ്പ​ത്തി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഒ​രു ഡോ​ക്ട​ർ കൂ​ടി അ​റ​സ്റ്റി​ൽ, പി​ടി​യി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ആ​റാ​യി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡോ​ക്ട​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. അ​ന​ന്ത്നാ​ഗ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​രി​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. യു​പി​യി​ലെ കാ​ൺ​പു​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​തോ​ടെ പി​ടി​യി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ആ​റാ​യി.

അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി എ​ൻ​ഐ​എ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടി​ലേ​റെ ഡോ​ക്ട​ർ​മാ​ർ കൂ​ടി ഈ ​ശൃം​ഖ​ല​യി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ഭീ​ക​രാ​ക്ര​മ​ണം​ത​ന്നെ​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ​സ​മി​തി​യു​ടെ (സി​സി​എ​സ്) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലാ​ണ് സ്ഫോ​ട​നം രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​തി​നു​ശേ​ഷം കേ​ന്ദ്ര പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള മ​ന്ത്രി​സ​ഭാ സ​മി​തി യോ​ഗ​ത്തി​ൽ പാ​സാ​ക്കി​യ പ്ര​മേ​യ​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ ന​ട​ത്തി​യ ഹീ​ന​മാ​യ ഒ​രു ഭീ​ക​ര​സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ​യും അ​വ​രു​ടെ സ​ഹ​കാ​രി​ക​ളെ​യും അ​വ​രു​ടെ സ്പോ​ണ്‍​സ​ർ​മാ​രെ​യും കാ​ല​താ​മ​സ​മി​ല്ലാ​തെ തി​രി​ച്ച​റി​ഞ്ഞ് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നാ​യി അ​ന്വേ​ഷ​ണം മി​ക​വോ​ടെ​യും എ​ത്ര​യും വേ​ഗ​വും ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

National

ആ ​ചു​വ​ന്ന എ​ക്കോസ്പോ​ർ​ട്ട് എ​വി​ടെ? ഭീ​ക​ര​ർ ര​ണ്ടു കാ​റു​ക​ൾ കൂ​ടി വാ​ങ്ങി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച ഹ്യു​ണ്ടാ​യി ഐ20​ക്ക്‌ പു​റ​മേ ര​ണ്ട് കാ​റു​ക​ൾ കൂ​ടി ഭീ​ക​ര​ർ വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് സൂ​ച​ന. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ചു​വ​ന്ന ക​ള​ർ ഫോ​ർ​ഡ് എ​ക്കോ​സ്പോ​ർ​ട്ട് കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക്‌ എ​ക്കോ സ്പോ​ർ​ട്ട് കാ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശ​മു​ണ്ട്. യു​പി, ഹ​രി​യാ​ന പോ​ലീ​സി​നും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. അ​ഞ്ചു പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ത്തി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്ക് ല​ഭി​ച്ച​ത് 3,200 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ മൂ​ന്നൂ​റ് കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് വി​വ​രം. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 2900 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ്.

National

ഡ​ൽ​ഹി സ്ഫോ​ട​നം: അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് എ​ൻ​ഐ​എ, വി​ജ​യ് സാ​ക്ക​റെ​യ്ക്ക് ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ ത​യാ​റെ​ടു​ക്കു​ന്നു. എ​ൻ​ഐ​എ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി​ജ​യ് സാ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

കേ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്ന് എ​ൻ​ഐ​എ കേ​സി​ന്‍റെ രേ​ഖ​ക​ൾ ഏ​റ്റെ​ടു​ത്തു. ഡ​ല്‍​ഹി​ക്ക് പു​റ​മേ ഹ​രി​യാ​ന, ജ​മ്മു ക​ശ്മീ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. കേ​സ് ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന​ത് ചാ​വേ​ര്‍ ആ​ക്ര​മ​ണ​മ​ല്ലെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ നി​ഗ​മ​നം. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് പു​റ​മേ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് ഫ​രീ​ദാ​ബാ​ദ് അ​ല്‍​ഫ​ല സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ര്‍ ഉ​മ​ര്‍ ന​ബി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി കാ​റി​ല്‍ നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ചെ​ങ്കോ​ട്ട​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ലാ​ല്‍ കി​ല മെ​ട്രോ സ്റ്റേ​ഷ​ന്‍റെ വ​യ​ല​റ്റ് ലൈ​നും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ഡി​എം​ആ​ര്‍​സി അ​ട​ച്ചി​ട്ടു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: സ്ഥ​ല​ത്ത് അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യം, നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വി​വ​ര​ങ്ങ​ൾ‌ പു​റ​ത്ത്. സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​വാ​യ അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, മ​റ്റു പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടൂ​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ഫ​രീ​ദാ​ബാ​ദ്, സ​ഹ​റ​ൻ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​മാ​രാ​യ ആ​ദി​ൽ, മു​സ്മീ​ൽ, ഷ​ഹീ​നാ എ​ന്നി​വ​രെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും.

സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. മ​രി​ച്ച​വ​രി​ൽ എ​ട്ടു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​ണ്. പ​രി​ക്കേ​റ്റ 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം, ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​ത​ല സു​ര​ക്ഷാ സ​മി​തി യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ഐ​ബി ഡ​യ​റ​ക്‌​ട​ർ ത​പ​ൻ ദേ​ക, ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് ഗോ​ൾ​ച്ച, എ​ൻ​ഐ​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ദാ​ന​ന്ദ് വ​സ​ന്ത് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ന​ളി​ൻ പ്ര​ഭാ​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു (എ​ൻ​ഐ​എ) കൈ​മാ​റി​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും വേ​ട്ട​യാ​ടാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി യോ​ഗ​ത്തി​നു​ശേ​ഷം അ​മി​ത് ഷാ ​അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത സ​ർ​ക്കാ​ർ ഉ​റ​പ്പി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് കേ​സ് എ​ൻ​ഐ​എ​ക്കു കൈ​മാ​റു​ന്ന​തി​ൽ​നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

 

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്, അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും. ചാ​വേ​ർ ആ​ക്ര​മ​ണ സാ​ധ്യ​ത​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സം​ശ​യി​ക്കു​ന്ന​ത്.

സ്ഫോ​ട​നം ന​ട​ത്തി​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ഹ്യു​ണ്ടാ​യ് ഐ20 ​കാ​റി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ക​റു​ത്ത മാ​സ്ക് ഇ​ട്ട​യാ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി ഇ​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​റോ​ടി​ച്ച​ത് ഫ​രീ​ദാ​ബാ​ദ് ഭീ​ക​ര​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഡോ​ക്ട​ർ ഉ​മ​ർ മു​ഹ​മ്മ​ദാ​ണെ​ന്ന സം​ശ​യം ഉ​ണ്ട്. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. വി​വി​ധ സം​ഘ​ങ്ങ​ളാ​യി ചേ​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, സ്ഫോ​ട​നം ചാ​വേ​ർ ആ​ക്ര​മ​ണ​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ഭീ​ക​ര സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​ദ്ധ​തി​യി​ട്ട ആ​ക്ര​മ​ണ​മാ​ണി​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭീ​ക​ര​ർ ല​ക്ഷ്യ​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റ് ആ​ണെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ക​ളി​ലും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​നാ​ണ് തീ​രു​മാ​നം.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് ഡോ​ഗ് സ്‌​ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

National

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തെ കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത.

ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രും പോ​ലീ​സും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​യെ​ന്നും രേ​ഖ​ഗു​പ്ത അ​റി​യി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ്ഫോ​ട​നം ന​ട​ന്ന​ത്. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. 

National

ജെ​ൻ സി ​പ്ര​ക്ഷോ​ഭം എ​ങ്ങ​നെ നേ​രി​ടാം?; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലെ ജെ​ന്‍ സി ​പ്ര​ക്ഷോ​ഭ​ത്തെ കു​റി​ച്ച് സൂ​ക്ഷ്മ​മാ​യി പ​ഠി​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ്. ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ സ​തീ​ഷ് ഗോ​ള്‍​ചെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ ത​ല​മു​റ സ​മ​ര​ങ്ങ​ളു​ടെ സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് അ​ത് എ​ങ്ങ​നെ നേ​രി​ട​ണം എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യി പ​ഠി​ക്കാ​നു​ള്ള തീ​രു​മാ​നം ഡ​ല്‍​ഹി പോ​ലീ​സ് കൈ​ക്കൊ​ണ്ട​ത്.

ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്രാ​ഞ്ച്, ഓ​പ്പ​റേ​ഷ​ന്‍​സ് യൂ​ണി​റ്റ്, ആം​ഡ് പോ​ലീ​സ് എ​ന്നി​വ​രു​ടെ മേ​ധാ​വി​ക​ളെ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​മു​ണ്ടാ​യാ​ല്‍ അ​തി​നെ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള ജ​ന​ക്കൂ​ട്ട സ​മ​ര​ങ്ങ​ളെ നേ​രി​ടാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ കൈ​യി​ലു​ള്ള മാ​ര​ക​മ​ല്ലാ​ത്ത ആ​യു​ധ​ങ്ങ​ള്‍ – ബാ​രി​ക്കേ​ഡു​ക​ള്‍, ലാ​ത്തി​ക​ള്‍, ക​ണ്ണീ​ര്‍ വാ​ത​ക ഗ്ര​നേ​ഡു​ക​ള്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ആ​ളെ​ക്കൂ​ട്ടു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നാ​യി ജെ​ന്‍ സി ​പ്ര​ക്ഷോ​ഭം ഏ​ത് ത​ര​ത്തി​ലാ​ണ് രൂ​പ​പ്പെ​ട്ട​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് സൂ​ക്ഷ്മ​മാ​യി ഡ​ല്‍​ഹി പോ​ലീ​സ് പ​ഠി​ച്ചു വ​രി​ക​യാ​ണ്.

Latest News

Corehub Up